കണ്ണാടിപ്പറമ്പ്:- ദശ വാർഷികമാഘോഷിക്കുന്ന ദാറുൽ ഇഹ്സാൻ പ്രതിമാസം നടത്തി വരുന്ന തഅ്ജീലുൽ ഫുതൂഹ് ആത്മീയ മജ്ലിസും റിലീഫ് വിതരണവും കയ്യങ്കോട് വാദീ ഇഹ്സാനിൽ നടന്നു. ആത്മീയ മജ്ലിസിൽ പാലത്തുങ്കര തങ്ങൾ സഅദി ഉസ്താദ്, ശൈഖ് ജീലാനി, താജുൽ ഉലമാ, അനുസ്മരണ പ്രഭാഷണം നടത്തി.
കേരള മുസ്‌ലിം ജമാഅത്ത് കയ്യങ്കോട് യൂനിറ്റ് പ്രസിഡന്റ് സംസം അബ്ദുറഹ്മാൻ ഹാജി അധ്യക്ഷത വഹിച്ചു. ദാറുൽ ഇഹ്സാൻ ജനറൽ മാനേജർ സയ്യിദ് സൈനുൽ ആബിദീൻ അൽ ഹൈദറൂസി (തൃത്തല്ലൂർ തങ്ങൾ) സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി.
SYS കൊളച്ചേരി സർക്കിൾ പ്രസിഡന്റ് ഇബ്റാഹിം സഅദി പാമ്പുരുത്തി, SYS യൂനിറ്റ് സെക്രട്ടറി റാശിദ് മൗലവി, SYS മയ്യിൽ സർക്കിൾ പ്രസിഡണ്ട് മുഹമ്മദ് റാഫി സഅദി, മാനേജർ ബദ്റുൽ മുനീർ ജൗഹരി, അക്കാദമി മുദർരിസ് ഉമർ ഫാളിലി, ട്രഷറർ അബ്ദുൽ മജീദ് വിവി, തുടങ്ങിയവർ സംബന്ധിച്ചു. മുഹമ്മദ് സാബിത് സഖാഫി ആശംസാ പ്രസംഗവും ജനറൽ സെക്രട്ടറി ഹംസ സഖാഫി സ്വാഗത പ്രഭാഷണവും നടത്തി