കമ്പിൽ :- കുമ്മായകടവ് ഹിദായത്തുൽ ഇസ്ലാം മദ്രസ്സ സ്റ്റാഫ് കൗൺസിൽ ജീലാനി അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു. സ്വഫ ഖുർആൻ കോളേജ് വൈസ് പ്രിൻസിപ്പൽ ഹാഫിള് അബ്ദുൽ ബാസിത് ഫൈസി പ്രാരംഭ പ്രാർത്ഥന നടത്തി.
മദ്രസ്സ സദർ മുഅല്ലിം അമീർ ദാരിമി ആമുഖപ്രഭാഷണം നടത്തി. ജീലാനി അനുസ്മരണത്തിനും പ്രാർത്ഥനസദസ്സിനും സ്വഫ ഖുർആൻ കോളേജ് പ്രിൻസിപ്പൾ ഉസ്താദ് ഹാഫിൾ അബ്ദുള്ള ഫൈസി നേതൃത്വം നൽകി. സകരിയ ദാരിമി, അഷ്‌റഫ് മൗലവി, ഹാഫിസ് ഗഫ്ഫാർഅസ്ഹരി, കുഞ്ഞുമുഹമ്മദ് മൗലവി, ജുനൈദ് ദാരിമി, അഷ്‌റഫ് ദാരിമി, തുങ്ങിയവർ സന്നിഹിതരായി.