കണ്ണൂർ :-ഇന്ദിരാഗാന്ധിയുടെ നൂറ്റിനാലാം ജന്മദിനത്തോടനുബന്ധിച്ച് ഡിസിസി ഓഫീസിൽ നടന്ന അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിസിസി ഓഫീസിൽ നടന്ന പുഷ്പാർച്ചനക്ക് ശേഷം ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ മാർട്ടിൻ ജോർജ്ജ് അധ്യക്ഷത വഹിച്ച അനുസ്മരണയോഗം അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു അനുസ്മരണ പ്രഭാഷണം നടത്തി. നേതാക്കളായ പ്രൊഫസർ എ ഡി മുസ്തഫ, സതീശൻ പാച്ചേനി, വി വി പുരുഷോത്തമൻ, എൻ പി ശ്രീധരൻ ,കെ പ്രമോദ് ,യുഡിഎഫ് ജില്ലാ ചെയർമാൻ പി ടി മാത്യു, സുരേഷ് ബാബു എളയാവൂർ, കെ പി സാജു, എം പി വേലായുധൻ, റഷീദ് കവ്വായി, സി വി സന്തോഷ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.