ഇന്ധന വില; കേന്ദ്ര - സംസ്ഥാന നികുതികൊള്ളക്ക്‌ എതിരെവിമൻ ഇന്ത്യ മൂവ്‌മെന്റ്പ്രതിഷേധം സംഘടിപ്പിച്ചു

 



അഴീക്കോട്‌: കേന്ദ്ര - സംസ്ഥാന നികുതികൊള്ള അവസാനിപ്പിക്കുക,  ഇന്ധന വില നിർണയ അധികാരം കെന്ദ്ര സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉയർത്തിവിമൻ ഇന്ത്യ മൂവ്‌മെന്റ്‌ അഴീക്കോട്‌ മണ്ഡലം കമ്മിറ്റി പുതിയതെരുവിൽ പ്രതിഷേധം സംഘടിപ്പിച്ചു.

ഗ്യാസിന്റെ വില വർദ്ദനവ്‌ കുടുംബ ബജറ്റ്‌ താളം തെറ്റിച്ചതായും സാധാരണകാർക്ക്‌ ജീവിതം മുന്നോട്ട്‌ കൊണ്ട്‌ പോകാൻ പറ്റാത്ത അവസ്ഥ ആണ്‌‌ ഇപ്പോഴുള്ളതെന്നും ജനങ്ങളെ കൊള്ളയടിക്കുന്നത് കേന്ദ്ര - സംസ്ഥാന സർക്കാറുകൾ അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാർ ആവിശ്യപ്പെട്ടു.

വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് അഴീക്കോട് മണ്ഡലം പ്രസിഡന്റ് ഖദീജ ഹനീഫ, ഖദീജ ഫഹീം, ജാസ്‌മിൻ അബ്ദുള്ള, സുജിതത്ത്‌ കെ.വി. തുടങ്ങിയവർ നേതൃത്വം  നൽകി.

Previous Post Next Post