മാകൂട്ടം ചുരം പാതയിൽ നിയന്ത്രണം വിട്ട പികപ്പ് വാൻ അപകടത്തിൽപ്പെട്ടു

 


ഇരിട്ടി: മാക്കുട്ടം ചുരം പാതയിൽ ഉമ്മടക്കിൽ പിക് അപ്പ് വാൻ അപകടത്തിൽപ്പെട്ട് 2 പേർക്ക് പരിക്ക്. രാവിലെ ആറു മണിയോടെയാണ് സംഭവം. നിയന്ത്രണം വിട്ട പിക് അപ്പ് വാൻ കൊക്കയിലേക്ക് മറിയുകയായിരുന്നു. 

കർണാടകയിൽ നിന്നും കേരളത്തിലേക്ക് പേരയ്ക്കയുമായി വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാറ്റി.

Previous Post Next Post