ഇരിട്ടി:-സ്വന്തമായി മോട്ടോർ സൈക്കിളും ഇലക്ട്രിക്ക് സൈക്കിളുകളും നിർമ്മിച്ച് ശ്രദ്ധേയനാവുകയാണ് പ്രസ് ടു വിദ്യാർത്ഥി ഉളിയിൽ നരയമ്പാറയിലെ മുഹമ്മദ് സിനാൻ.
ചാവശ്ശേരി ഹയർ സെക്രണ്ടറി സ്ക്കൂളിൽ പ്ളസ് വണ്ണിന് പഠിക്കുമ്പോഴാണ് സൈക്കിൾ നിർമ്മാണം ആരംഭിച്ചത്. ഇതിന് ശേഷം സൈക്കിൾ മോട്ടോർ സൈക്കിളാക്കി മാറ്റിയത് പിന്നീടാണ് സൈക്കിളിൽ ബാറ്ററി ഘടിപ്പിച്ച് ഇലക്ട്രിക്ക് സൈക്കിളാക്കിയത് ഇതിലാണ് മുഹമ്മദ് സിനാന്റെ സഞ്ചാരം.
ഇനി ജീപ്പ് നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് സിനാൻ. തകരാറിലായ ബൾബുകൾ നന്നാക്കൽ ഉണ്ടായിരുന്നു സിനാൻ. പ്ളസ് വണ്ണിന് പഠിക്കുന്ന സമയത്താണ് ആദ്യം സൈക്കിൾ നിർമ്മിച്ചത്.
പിന്നീട് മോട്ടോർ ഘടിപ്പിച്ച് ഇലക്ട്രിക്ക് സ് ക്കൂട്ടറും നിർമ്മിച്ചു. പഴയ സാധനങ്ങളടക്കം വാങ്ങിയാണ് ഈ നിർമ്മാണം. നരയമ്പാറയിലെ മുനീർ -സുആദ ദമ്പതികളുടെ മകനാണ് മുഹമ്മദ് സിനാൻ