കൊളച്ചേരി :- പെരുമാച്ചേരി എ യു പി സ്കൂൾ 1975 -76 ബാച്ച് സി പ്രേമരാജന്‍ ധനസഹായം നൽകി.
6 വർഷത്തിലധികമായി ഒരു ഭാഗം തളർന്ന് ചികിത്സലായ ഇദ്ദേഹത്തിന് ചികിത്സാർത്ഥമാണ് കൂട്ടായ്മയുടെ വക ധനസഹായം നൽകിയത്.
ചടങ്ങിൽ പ്രസിഡന്റ് കെ വി സഹജൻ, സെക്രട്ടറി കെ രമേശൻ, ട്രഷറർ കെ സന്തോഷ് കുമാർ, പി പി രമേശൻ എന്നിവർ സന്നിഹിതരായിരുന്നു.