പാടിക്കുന്ന് ചാരിറ്റബിൾ സൊസൈറ്റി സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം നാളെ


കൊളച്ചേരി :-
കൊളച്ചേരി മുക്കിൽ പാടിക്കുന്ന് ചാരിറ്റബിൾ സൊസൈറ്റി പുതുതായി ആരംഭിക്കുന്ന സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം നവം.14 ഞായറാഴ്ച്ച 12 മണിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ ആദ്യ വിൽപന ഉദ്ഘാടനം ചെയ്യും. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ പി അബ്ദുൾ മജീദ് ധനസഹായ വിതരണം നടത്തും.

ചടങ്ങിന്  പാടിക്കുന്ന് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻറ് പി വി വത്സൻ മാസ്റ്റർ അധ്യക്ഷത വഹിക്കും.


Previous Post Next Post