മയ്യിൽ :-ജില്ലാതല കൈത്തറി നെയ്ത്തു മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ടി.ഇ. പവിത്രനെ വള്ളിയോട്ടുവയൽ ജയ കേരള വായനശാല അനുമോദിച്ചു .
ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.പി. കുഞ്ഞിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ഇ.പി രാജൻ അദ്ധ്യക്ഷനായി. വി.വി ദേവദാസൻ മാസ്റ്റർ സ്വാഗതവും എം.മനോഹരൻ നന്ദിയും പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.വി ഓമന, ഡോ.കെ.രാജഗോപാലൻ മാസ്റ്റർ ,എം.രാഘവൻ, കെ.പി നാരായണൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു