നാറാത്ത്:-നാറാത്ത് ഗ്രാമ പഞ്ചായത്ത് വാർഡ് 16ഉൾപ്പെട്ട നിർമ്മാണത്തിൽ ഉള്ള വീട്ടിൽ ഇടി മിന്നൽ വീണു വീടിനു കേടുപാട് സംഭവിച്ചു.
വീട് നിർമ്മാണ തൊഴിലാളികൾ വീട്ടിൽ ഇല്ലാത്തതിനാൽ വലിയ അപകടത്തിൽ നിന്നാണ് രക്ഷപെട്ടത്.
നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ, വൈസ് :പ്രസിഡന്റ് ശ്യാമള, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ. എൻ മുസ്തഫ, വാർഡ് മെമ്പർമാരായ സൈഫുദ്ദീൻ നാറാത്ത്, കെ റഹ്മത്ത് വീട് സന്ദർശിച്ചു.