കണ്ണൂർ :- കണ്ണൂർ നോർത്ത് മലബാർ ചേംമ്പർ ഓഫ് കൊമേഴ്സ് ഹാളിൽ നടന്ന കെ.സുധാകരൻ എം.പിയുടെ മുഖാമുഖം പരിപാടിയിൽ പരാതികളുടെ പ്രളയം. രാവിലെ 10 മുതൽ ഒരുമണിവരെ നടന്ന മുഖാമുഖം പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.
വിവിധ വിഷയങ്ങൾ ഉന്നയിച്ചുള്ള 214 പരാതികൾ രേഖാമൂലം എം.പിക്ക് ജനങ്ങൾ നല്കി
കെ-റെയിൽ, ജലപാത, അശാസ്ത്രീയമായ തെക്കീ ബസാർ ഫ്ലൈഓവർ നിർമ്മാണം, വന്യജീവി അക്രമണം മൂലം ജീവനും ജീവനോപാതികളും നഷ്ടപ്പെടുന്നതുൾപ്പെടെ ജനങ്ങളെ ആശങ്കയിലാക്കുന്ന
സർക്കാറിന്റെ ജനവിരുദ്ധ നയങ്ങളും സമീപനവും മൂലം കഷ്ടതയനുഭവിക്കുന്ന ജനങ്ങളോടൊപ്പം പ്രശ്നങ്ങൾ വിലയിരുത്താനും ആശങ്കകൾ പങ്കുവെയ്ക്കാനും പരാതികൾ സ്വീകരിക്കുന്നതിനും വേണ്ടിയാണ് കെ സുധാകരൻ എം.പി മുഖാമുഖം പരിപാടി സംഘടിപ്പിച്ചത്.
നവംബർ മാസം അവസാനം ആരംഭിക്കുന്ന പാർലമെന്റിന്റെ ശൈത്വ കാല സമ്മേളനത്തിൽ മുഖാമുഖം പരിപാടിയിൽ ജനങ്ങൾ പങ്കു വെച്ച ആശങ്കകൾ ഉന്നയിക്കുമെന്ന് എം.പി അറിയിച്ചു. അതോടൊപ്പം പാർലമെന്റ് മണ്ഡലത്തിലെ ഏഴ് നിയോജ മണ്ഡലങ്ങളിലും ഇതേ രീതിയിലുള്ള മുഖാമുഖം പരിപാടി സംഘടിപ്പിക്കും.
കണ്ണൂര്‍ നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിനായി നിര്‍മ്മിക്കുന്ന ഫ്‌ളൈ ഓവറിന്റെ അലൈമെന്റ് മാറ്റിയത് കാരണം ഗതാഗത കുരുക്കിന് പരിഹാരം കാണില്ലെന്നും പകരം വ്യാപാര സ്ഥാപനങ്ങളും മറ്റും പൊളിച്ച് മാറ്റപ്പെടുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നതെന്നും പരാതി പറയാനെത്തിയവര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്നലെ നടന്ന മുഖാമുഖത്തില്‍ ഏറ്റവും കൂടുതല്‍ പരാതി ലഭിച്ചത് ഫ്‌ളൈ ഓവറുമായി ബന്ധപ്പെട്ടുള്ളതാണ്. കെ റെയില്‍ പദ്ധതിയും കൃത്രിമ ജലപാതയും മലയോര ജനത കാട്ടുമൃഗങ്ങളുടെ ശല്യം കാരണം അനുഭവപ്പെടുന്ന ദുരിതങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടുള്ള വിവിധ പരാതികളും ഉന്നയിക്കപ്പെട്ടു
സജീവ് ജോസഫ് എം എൽ .എ മേയർ അഡ്വ. ടി. ഒ.മോഹനൻ ,ഡെപ്യൂട്ടി മേയർ ഷമീമ ടീച്ചർ, ഡി.സി.സി. പ്രസിഡന്റ് . മാർട്ടിൻ ജോർജ് , മുൻ . ഡി.സി സി. പ്രസിഡന്റ് സതീശൻ പാച്ചേനി, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ ഇന്ത്യൻ യൂനിയൻ മുസ്ലി ലീഗ് ജില്ലാ ജനറൽ സെക്രട്ടറി . അബ്ദുൾ കരീം ചേലേരി , ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ കെ.സി .മുഹമ്മദ് ഫൈസൽ രാജീവൻ ഏളയാവൂർ. തുടങ്ങിയവർ പരിപാടിയിൽ നേതൃത്വപരമായ പങ്ക് നിർവ്വഹിച്ചു.