കൊളച്ചേരി :- 'തീവ്രവാദം വിസ്മയമല്ല, ലഹരിക്ക് മതമില്ല, ഇന്ത്യ മത രാഷ്ട്രമല്ല ' എന്നീ മുദ്രവാക്യമുയർത്തി യൂത്ത് കോൺഗ്രസ്സ് നടത്തുന്ന 'യുണൈറ്റഡ് ഇന്ത്യ' യുടെ ഭാഗമായി കൊളച്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി കൊളച്ചേരി മുക്കിൽ നിന്നും ചേലേരി മുക്കിലേക്ക് പദയാത്ര സംഘടിപ്പിച്ചു.
പദയാത്ര കൊളച്ചേരി മുക്ക് മിനി സ്റ്റേഡിയത്തിൽ വച്ച് ചേലേരി മണ്ഡലം പ്രസിഡൻറ് എൻ വി പ്രേമാനന്ദൻ, കൊളച്ചേരി മണ്ഡലം പ്രസിഡൻ്റ് ബാലസുബ്രഹ്മണ്യം എന്നിവർ ചേർന്ന് ജാഥാ ക്യാപ്റ്റൻ ഇർഷാദ് അഷ്റഫിന് പതാക കൈമാറി കൊണ്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിന് യൂത്ത് കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡൻ്റ് റൈജു അധ്യക്ഷത വഹിച്ചു. കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം സജിമ ആശംസ അർപ്പിച്ചു സംസാരിച്ചു. ടിൻറു സുനിൽ സ്വാഗതം പറഞ്ഞു.
തുടർന്ന് നൂറുകണക്കിന് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരും നേതാക്കളും ചേർന്ന് ചേലേരി മുക്കിലേക്ക് പദയാത്ര നടത്തി.
ചേലേരി മുക്കിൽ നടന്ന സമാപന സമ്മേളനം KSU സംസ്ഥാന വൈസ് പ്രസിഡൻ്റ് Adv.വി പി അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻറ് കെ എം ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് ഇർഷാദ് അഷ്റഫ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.
എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രസീത ടീച്ചർ ,എം അനന്തൻ മാസ്റ്റർ,ദാമോദരൻ കൊയിലേരിയൻ, സി ശ്രീധരൻ മാസ്റ്റർ ,മൻസൂർ പാമ്പുരുത്തി, സി.എച്ച് മൊയ്ദീൻ, ഭാസ്കരൻ, രഘുനാഥൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
ചടങ്ങിന് യൂത്ത് കോൺഗ്രസ്സ് കൊളച്ചേരി മണ്ഡലം സെക്രട്ടറി ശ്രീജേഷ് കൊളച്ചേരി സ്വാഗതവും രജീഷ് മുണ്ടേരി നന്ദിയും പറഞ്ഞു.
ചേലേരി മുക്കിൽ എത്തി ചേർന്ന പദയാത്രയെ യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകുകയും ഉണ്ടായി