കൊളച്ചേരി:- ഈ -ശ്രം പോർട്ടൽ ക്യാമ്പ് ചേലേരി മാപ്പിള (കപ്പണ പറമ്പ്) എൽ പി സ്കൂളിലും പെരുമാച്ചേരി അംഗന വാടിയിലും ആരംഭമായി.രാജ്യത്തെ അസംഘടിത മേഖലയിലെ മുഴുവൻ തൊഴിലാളികൾക്കുമായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന ഇ-ശ്രം രജിസ്ട്രേഷന് വേണ്ടി തൊഴിലുറപ്പ്, കെട്ടിട നിർമാണം, തയ്യൽ, മോട്ടോർ വാഹന തൊഴിലാളി, കുടുംബശ്രീ അംഗങ്ങൾ, ഹെഡ് ലോഡ് വർക്കേഴ്സ്, കച്ചവടക്കാർ, കർഷകർ, വീട്ടുജോലിക്കാർ, ട്യൂഷൻ ട്യൂട്ടേഴ്സ് തുടങ്ങി എല്ലാ വിഭാഗം തൊഴിലാളികൾക്കുമായി പ്രത്യേക രജിസ്ട്രേഷൻ ക്യാമ്പ്.
ESI, EPF എന്നിവ ഇല്ലാത്ത 16 വയസ്സ് മുതൽ 59 വയസ്സ് വരെയുള്ള തൊഴിലാളികൾക്ക് രജിസ്റ്റർ ചെയ്യാം.
രജിസ്ട്രേഷന് വരുമ്പോൾ കൊണ്ടുവരേണ്ട രേഖകൾ :
1.ആധാർ കാർഡ്
2.മൊബൈൽ നമ്പർ
3.ബാങ്ക് പാസ് ബുക്ക്
4.നോമിനിയുടെ പേര്
5.നോമിനിയുടെ ഡേറ്റ് ഓഫ് ബർത്ത്
*കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-*
അസ്മ (വാർഡ് മെമ്പർ)
+91 75589 77669