കൊളച്ചേരി :- പെരുമാച്ചേരി ആറാം വാർഡിലെ ഓത്തികണ്ടി കുമാരന്റെ വീട്ടിലെ ആല ഇന്നലെ രാത്രി ഉണ്ടായ ശക്തമായ മഴയിൽ തകർന്നുപോയി.
ഇന്നലെ രാത്രി എട്ട് മണിക്കാണ് ആല തകർന്നത്. ശക്തമായ മഴയിൽ ആല പൂർണ്ണമായി തകരുകയായിരുന്നു.ആലയിലുണ്ടായിരുന്ന പശുകൾ ചെറിയ പരിക്കുകളൊടെ രക്ഷപ്പെട്ടു.