കണ്ണൂർ :- ജല അതോറിറ്റി ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം യാഥാർഥ്യമാക്കണമെന്ന് കേരള വാട്ടർ അതോറിറ്റി എംപ്ളോയീസ് യൂനിയൻ ClTU 18-മത് കണ്ണൂർ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു . ClTU സംസ്ഥാന കമ്മിറ്റിയംഗം എം.കെ മോഹനൻ ഉദ്ഘാടനം ചെയ്തു .
പ്രസിഡൻ്റ് അനീഷ് പള്ളിക്കര അധ്യക്ഷത വഹിച്ചു സെക്രട്ടറിയേറ്റംഗം എ.രാജു സംഘടനാ റിപ്പോർട്ടും ബ്രാഞ്ച് സെക്രട്ടറി കെ.പ്രശാന്ത് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. FSTEO ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ , ടി.രമണി ,കെ ജി മനോജ് കുമാർ ,എം.ശ്രീധരൻ ,എം.രഘു ,കെ കെ സുരേഷ് കെ.രാജീവൻ പ്രസംഗിച്ചു.കണ്ണൂർ ബ്രാഞ്ച് വിഭജനം നടത്തി.
കെ.പ്രശാന്ത് സ്വാഗതവും കെ ടി റിയാസ് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ
കണ്ണൂർ ഡിവിഷൻ ബ്രാഞ്ച്
പ്രസിഡൻറ് :കെ.ടി റിയാസ്
സെക്രട്ടറി :എൽ.എം രതീഷ്
ട്രഷറർ :രോഹിത്ത് രാജ്
കണ്ണൂർ സർക്കിൾ ബ്രാഞ്ച്
പ്രസിഡൻ്റ് ,രാജേഷ് കെ
സെക്രട്ടറി :പി .പി സജീഷ്
ട്രഷറർ :സി.ഒ ടി തസ്ലീം