ധർമ്മശാല :- മുംബൈ ഭീകരാ ആക്രമണത്തിൻ്റെ പതിമൂന്നാം വാർഷിക ദീപശിഖാ പ്രയാണത്തിന് Ex-Service Men Welfare Association മയ്യിലിന്റെ ആഭിമുഖ്യത്തിൽ ധർമ്മശാലയിൽ സ്വീകരണം നൽകി. കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്കാണ് ദീപശിഖാ റാലി നടക്കുന്നത്.
ധർമ്മശാലയിൽ വെച്ച് നടന്ന സ്വീകരണ യോഗത്തിൽ ജാഥാ ലീഡർ സുബേധാർ ശൗര്യ ചക്ര മനേഷ് , ഹവിൽദാർ അഭിലാഷ് (കമാൻഡോ) എന്നിവരെ ESWA പ്രസിഡന്റ് Sub Maj രാധാകൃഷ്ണൻ T V (Rtd) ഹാരമണിയിച്ചു കൊണ്ട് സ്വീകരിച്ചു.
ചടങ്ങിന് മുൻ പ്രസിഡന്റ് ബാലകൃഷ്ണൻ K സ്വാഗതം പറഞ്ഞു. സെക്രട്ടറി മോഹനൻ കാരക്കീലിന്റെ നേതൃത്വത്തിൽ സുരേശൻ KP, മധുസൂദനൻ , രഘുനാഥൻ K, പത്മനാഭൻ , പുരുഷോത്തമൻ ,രാജേഷ് K, പ്രജോഷ് ,E K നാരായണൻ എന്നിവരും SPC ജില്ലാ കോഡിനേറ്റർ Sub Insp - P തമ്പാന്റെ നേതൃത്വത്തിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ, KARMA Academy Mayyil ഉദ്യോഗാർത്ഥികൾ , തുടങ്ങിയവരുടെ സജീവ സാന്നിധ്യവും ഉണ്ടായിരുന്നു.
സ്വീകരണ യോഗത്തിന് ശേഷം ESWA മെമ്പർമാരും , KARMA Academy ഉദ്യോഗാർത്ഥികളും ബൈക്ക് റാലിയിൽ പങ്കെടുത്തു. കണ്ണൂരിലേക്ക് യാത്രതിരിച്ചു.