മുസ്ലിം ലീഗ് മുണ്ടേരി പഞ്ചായത്ത്‌ കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി


മുണ്ടേരി :- 
കേന്ദ്ര - സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ മുണ്ടേരി പഞ്ചായത്ത്‌ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടിക്കിമൊട്ട ബസാറിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

     സംഗമം കണ്ണൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌ ഫാറൂഖ് വട്ടപ്പൊയിൽ ഉദ്ഘാടനം ചെയ്തു.മുസ്ലിം ലീഗ് കണ്ണൂർ മണ്ഡലം ട്രഷറർ P. C., അഹ്മദ് കുട്ടി മുഖ്യ പ്രഭാഷണം നടത്തി.

  പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ്‌ K. P. അബ്ദുൽ സലാം അധ്യക്ഷവും പഞ്ചായത്ത്‌ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഹാരിസ് പടന്നോട്ട് സ്വാഗതവും സെക്രട്ടറി K. V. കബീർ നന്ദിയും പറഞ്ഞു.

      കണ്ണൂർ മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്‌ P. K. റിയാസ്, മുസ്ലിം ലീഗ് മുണ്ടേരി പഞ്ചായത്ത്‌ സിനിയർ വൈസ് പ്രസിഡന്റ്‌ P. C. കുഞ്ഞാലി, P. മുഹമ്മദ്‌ അലി, അഷ്‌റഫ്‌ കാഞ്ഞി രോട്, അഹ്മദ് തളയങ്കണ്ടി, മുസ്തഫ മുണ്ടേരി, P. C. നൗഷാദ്, കാദർ മുണ്ടേരി, KMCC നേതാകളായ റഹ്മാൻ കണിയാരത്ത്, ഇസ്മായിൽ ഹാജി, സത്താർ,യുത്ത് ലീഗ് പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി P. റഷീദ് പുറവൂർ ,മുംതാസ്. V. V, C. V. മുസ്തഫ,P. C. കുഞ്ഞിമുഹമ്മദ്‌ ഹാജി, തുടങ്ങിയവർ പ്രസംഗിച്ചു.

     മുഹമ്മദ്‌ അസ്‌ലം മാസ്റ്റർ, C. മുസ്തഫ, ഷഫീർ മുക്കണ്ണി, മുഹമ്മദ്‌ അലി. M, അമീർ. P. A, അബ്ദുള്ള A, റിയാസ് P. P, റഷീദ് പാറമ്മൽ  തുടങ്ങിയവർ  പങ്കെടുത്തു.

Previous Post Next Post