കൊളച്ചേരി :- കൊളച്ചേരി കൃഷിഭവന്റെ നേതൃത്വത്തിൽ പാട്ടയം പാടശേഖരത്തിൽ രണ്ടാം വിള യന്ത്രവൽകൃത നടീൽ ഉദ്ഘാടനം ബഹു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.പി. അബ്ദുൾ മജീദ് നിർവഹിച്ചു.
പാടശേഖര സമിതി പ്രസിഡന്റ് ശ്രീ. കെ.വൽസൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി ഓഫീസർ ഡോ. അഞ്ജു പദ്മനാഭൻ പദ്ധതി വിശദീകരിച്ചു. വാർഡ് മെമ്പർ ശ്രീമതി റാസിന എം ആശംസ നേർന്ന് സംസാരിച്ചു.
പാടശേഖരം സെക്രട്ടറി ശ്രീ.പി. മുഹമ്മദ് കുഞ്ഞി സ്വാഗതവും ശ്രീ സി.വി സുമിത്രൻ നന്ദിയും പറഞ്ഞു.