.
കമ്പിൽ:- KMHS 89-90 SSLC ബാച്ച് കൂട്ടായ്മ "തളിര് " അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ചേർന്നൊരുക്കിയ online കലാവിരുന്ന് ശ്രദ്ധേയമായി.
ഓർമ്മകൾ മരിക്കുന്നില്ല എന്ന പരിപാടി രാവിലെ മുതൽ വൈകിട്ട് വരെ വിവിധയിനം പാട്ടുകളും കലകളും കോർത്തിണക്കി ഭംഗിയാക്കി.
നിസാർ .എം ൻ്റെ അദ്ധ്യക്ഷതയിൽ പ്രമോദ് എ സ്വാഗതം പറഞ്ഞു. വിനോഗോവിന്ദ് ഉദ്ഘാടനം നിർവ്വഹിച്ചു.
പ്രാർത്ഥന ഗീതം ജീന ആലപിച്ചു.അയൂബ്, രാജേഷ്, രാധാമണി, ഗീത എന്നിവർ ആശംസ അറിയിച്ചു. പ്രബന്ധം ജയന്തിഅവതരിപ്പിച്ചു. മനോജ് എം നന്ദി പറഞ്ഞു
രാത്രി കേരള പിറവിയുടെ അടിസ്ഥാനത്തിൽ ലതിക.പി യുടെ കോർഡിനേഷനിൽ നടന്ന ക്വിസ് മത്സരം പുതിയരനുഭവമായി.
ഒന്നാം സ്ഥാനം 3 പേർ പങ്കിട്ടു.രാജു, നിസാർ, രാധാമണി, രണ്ടാം സ്ഥാനം ജയന്തി, പ്രമോദ് പങ്കിട്ടു, മനോജ് എം മൂന്നാമതായി.
സന്തോഷ്, ബാബുL M, റെജി രഘു, മനോജ് എം.സി, മുഹമ്മദ് കുഞ്ഞി, ബാബു ഇട്ടി എന്നിവർ സമ്മാനങ്ങൾ സ്പോൺസർ ചെയ്യ്തു.