മയ്യിൽ :- വാട്ടർ അതോറിറ്റിയുടെയും കുടുംബശ്രീ മിഷൻ്റെയും നേതൃത്വത്തിൽ മയ്യിൽ പഞ്ചായത്ത് തല വെള്ളം പരിശോധന ക്യാമ്പ് വേളം പൊതു വായനശാലയിൽ വച്ച് നടന്നു.
മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ റിഷ്ന ഉദ്ഘാടനം ചെയ്തു.ആരോഗ്യ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വി.വി അനിത അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിജു കെ , സതീദേവി, എം പി സന്ധ്യ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു .
സി ഡി എസ് ചെയർപേഴ്സൺ വി പി രതി സ്വാഗതവും വായനശാല സെക്രട്ടറി യു ലക്ഷ്മണൻ നന്ദിയും പറഞ്ഞു .
സി ഡി എസ് മെമ്പർ ശ്രീജ കുടുംബശ്രീ അംഗങ്ങളായ സന്ധ്യ, സുമതി ,ബിന്ദു, ലിജിത എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
തുടർന്നുള്ള ദിവസങ്ങളിൽ പഞ്ചായത്തിലെ ഓരോ വാർഡിലും ഒരു കേന്ദ്രത്തിൽ വച്ച് വെള്ളത്തിൻ്റെ പരിശോധന ഉണ്ടായിരിക്കുന്നതാണ്.