മയ്യിൽ :- പവർ ക്രിക്കറ്റ് ക്ലബിൻ്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന സ്റ്റിച്ച്ബാൾ ക്രിക്കറ്റ് മത്സരം 2021 ഡിസംബർ 19 ഞായറാഴ്ച രാവിലെ 8.30 മുതൽ മയ്യിൽ സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു.
ഡോ.ഐ ഭവദാസൻ നമ്പൂതിരി സമ്മാന വിതരണവും മുൻകാല ക്രിക്കറ്റ് കളിക്കാരെ ആദരിക്കുകയും ചെയ്യും.ചടങ്ങ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ കെ റിഷ്ന ചടങ്ങിന് അധ്യക്ഷത വഹിക്കും.രാധാകൃഷ്ണ മാണിക്കോത്ത് ചടങ്ങിന് സ്വാഗതം ആശംസിക്കും.