കണ്ണാടിപ്പറമ്പ്:- മണ്ഡലപൂജ സമാപനത്തിന്റെ ഭാഗമായി ഡിസം.25നു ശനിയാഴ്ച രാവിലെ 5.30നു ഗണപതിഹോമം ,ഉഷപൂജ ,നവകപൂജ ,കലശാഭിഷേകം ,ഉച്ചപൂജ, വടക്കേകാവിൽ കലശം,വൈകുന്നേരം 6നു ചുറ്റുവിളക്ക് ,ദീപാരാധന നിറമാല,നാറാത്ത് മുച്ചിലോട്ട് കാവിൽ നിന്നും എഴുന്നള്ളത്ത് ,അയ്യപ്പസേവാസംഘത്തിന്റെ ''ഭജന ,വയത്തൂർ കാലിയാർ ക്ഷേത്രത്തിൽ അത്താഴ പൂജ ,തിരുവായുധം എഴുന്നെള്ളത്ത് തുടർന്ന് ധർമശാസ്താ ക്ഷേത്രത്തിൽ പൂജയും തിരുവായുധം എഴുന്നെള്ളത്തും പ്രസാദ വിതരണവും നടക്കും.
പൂജാചടങ്ങുകൾ ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്തു പരമേശ്വരൻ നമ്പൂതിരിപ്പാടും ക്ഷേത്രം മേൽശാന്തിമാരായ ഇ.എൻ.നാരായണൻ നമ്പൂതിരിയും ഇ എൻ .ഗോവിന്ദൻ നമ്പൂതിരിയും മുഖ്യ കാർമികത്യം വഹിക്കും.