പാപ്പിനിശ്ശേരി: - ദേശീയപാത പാപ്പിനിശ്ശേരി വേളാപുരത്ത് കാറില്‍ ബസിടിച്ച് കാര്‍ യാത്രികന്‍ മരിച്ചു. കണ്ണൂര്‍ ദേശാഭിമാനിയിലെ പരസ്യവിഭാഗത്തില്‍ ജോലി ചെയ്യുന്ന മയ്യില്‍ കയരളം സ്വദേശി എ .ടി ജയചന്ദ്രന്‍(46)നാണ് മരിച്ചത്.പരേതനായ കെ.എം രാഘവന്‍ നമ്പ്യാരുടെയും എ.ടി യശോദയുടെയും മകനാണ്.മാങ്ങാടാണ് താമസം.
ഇന്നു രാവിലെയാണ് അപകടം നടന്നത്. അമിത വേഗതയില്‍ വന്ന സ്വകാര്യ ബസ് ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
ഗുരുതരമായി പരിക്കേറ്റ ജയചന്ദ്രനെ ഉടന്‍ കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ: ജ്യോതി. രണ്ട് മക്കള്‍.