BJP മയ്യിൽ മണ്ഡലം കമ്മിറ്റി പ്രസിഡൻ്റായി സുമേഷ് നണിയൂർ ചുമതലയേറ്റെടുത്തു


മയ്യിൽ :-
BJP മയ്യിൽ  മണ്ഡലം കമ്മിറ്റി പ്രസിഡൻ്റായി സുമേഷ് നണിയൂർ ചുമതലയേറ്റെടുത്തു. ശങ്കരവിദ്യാനികേതനിൽ വെച്ച് നടന്ന ചടങ്ങിൽ BJP കണ്ണൂർ ജില്ലാ ഉപാധ്യക്ഷൻ പി ആർ രാജനാണ് ചുമതല ഏൽപ്പിച്ചു നൽകിയത് .

 മുൻ തളിപ്പറമ്പ മണ്ഡലം കമ്മിറ്റി ഉപാധ്യക്ഷൻ ശശീന്ദ്രൻ വാരച്ചാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ തളിപ്പറമ്പ മണ്ഡലം ജനറൽ സെക്രട്ടറി രവീന്ദ്രൻ കടമ്പേരി സ്വാഗതം പറഞ്ഞു .

 മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സാവിത്രി അമ്മ കേശവൻ, ജില്ലാ കമ്മിറ്റി അംഗം ടി സി മോഹനൻ, BJP കുറ്റ്യാട്ടൂർ പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീഷ് മീനാത്ത്, വൈസ് പ്രസിഡൻ്റ് ബാബുരാജ് രാമത്ത്, കുറ്റ്യാട്ടൂർ സേവാഭാരതി പ്രസിഡൻ്റ് വിജേഷ് സിഎ , എ കെ ഗോപാലൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.


Previous Post Next Post