മയ്യിൽ: - നാടിൻ്റെ മതനിരപേക്ഷിത തകർക്കാൻ ശ്രമിക്കുന്ന ശക്തികൾ ആരു തന്നെയായാലും അവർക്കെതിരെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ജനലക്ഷങ്ങളെ അണിനിരത്തി തെരുവിൽ നേരിടുമെന്ന് DYFl അഖിലേന്ത്യാ പ്രസിഡൻ്റ് എ എ റഹിം പറഞ്ഞു.
CPIM കയരളം ലോക്കലിന്റെ നേതൃത്വത്തിൽ പറശ്ശിനി റോഡിൽ സംഘടിപ്പിച്ച് മതേതര സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോപ്പുലർ ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ലീഗും Rss ഉം നാട്ടിൽ വർഗ്ഗീയ സംഘർഷം ഉണ്ടാവണമെന്നാണ് ആഗ്രഹിക്കുന്നത്. RSS നെ പ്രതിരോധിക്കാൻ മുസ്ലിങ്ങൾ സംഘടിക്കണമെന്ന ആഹ്വാനം തികച്ചും അപലപനീയമാണെന്നും SDPI എന്നത് പോപ്പുലർ ഫ്രണ്ടിൻ്റെ മുഖാവരണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.മത രാഷ്ട്രം സ്ഥാപിക്കണമെന്ന ആശയവുമായാണ് പോപ്പുലർ ഫ്രണ്ടും ജമാഅത്തെ സഇസ്ലാമിയെന്നും ഇസ്ലാം രാഷ്ട്രങ്ങൾ പോലും ഇവരുടെ ആശയങ്ങൾ തള്ളി കളഞ്ഞതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇന്ത്യൻ ഭരണഘടനയെയും മതേതരത്വത്തെയും അംഗീകരിക്കാത്ത പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. അന്യമതസ്ഥർ തമ്മിലുള്ള വിവാഹത്തെ വ്യഭിചാരമായി കാണുന്നതിലൂടെ മുസ്ലിം ലീഗും ജമാഅത്തെയുടെ നിലപാട് തന്നെയാണ് പിൻതുടരുന്നത് എന്നാണ് വെളിവായിരിക്കുന്നത്. മുഖ്യ മന്ത്രിക്കു നേരെ നടത്തിയ വംശീയാധിക്ഷേപത്തിലൂടെ Rss ഉയർത്തിയ മുദ്രാവാക്യത്തിൻ്റെ വക്താക്കളായി മാറിയിരിക്കുകയാണ് ലീഗ് എന്ന് വെളിവാകുകയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.ലീഗ് തകർന്നാൽ കോൺഗ്രസ്സും തകരുമെന്ന ഭയം മൂലമാണ് കോൺഗ്രസ്സും മൗനം തുടരുന്നതെന്നും കോൺഗ്രസ്സ് ലീഗിൻ്റെ തടവറയിലാലെന്നും ലീഗ് ജമാ അത്തെയുടെയും പോപ്പലർ ഫ്രണ്ടിൻ്റെയും തടവറയിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
CPM മയ്യിൽ ഏരിയാ കമ്മിറ്റി അംഗം എ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.CPM കയരളം ലോക്കൽ സെക്രട്ടറി TP മനോഹൻ സ്വാഗതം പറഞ്ഞു.CPM മയ്യിൽ ഏരിയാ സെക്രട്ടറി എൻ അനിൽ കുമാർ, എ ടി ചന്ദ്രൻ എന്നിവർ സംസാരിച്ചു.
പരിപാടിയുടെ വീഡിയോ കാണാൻ kolachery Varthakal എന്ന ഞങ്ങളുടെ facebook profile സന്ദർശിക്കുക.....