മയ്യിൽ:-അപര്യാപ്തമായ ഉച്ചഭക്ഷണ തുക വർധിപ്പിച്ച് സ്കൂൾ വിദ്യാർഥികളുടെ പോഷകാഹാര വിതരണ പദ്ധതി തുടരുന്നതിനുള്ള സാഹചര്യം ഒരുക്കണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ.) തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് എ.കെ. ഹരീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. രമേശൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് യു.കെ. ബാലചന്ദ്രൻ, സി.എം. പ്രസീത, കെ. ശ്രീജിത്ത്‌കുമാർ, പി.കെ. ഇന്ദിര, പി.വി. ജലജകുമാരി, കെ.എം. മുഫീദ്, കെ.പി. താജുദ്ധീൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി.മണികണ്ഠൻ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനവിതരണം നടത്തി.