കൊളച്ചേരി:- പ്രതിഭ വായനശാല & ഗ്രന്ഥാലയവും, ഡി.വൈ എഫ് ഐ കൊളച്ചേരി താഴെ യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല 5's ഫുട്ബോൾ ടൂർണമെന്റിൽ ഖത്തർ എഫ് സി കൊട്ടപ്പോയിൽ ജേതാക്കളായി,
32ടീമുകൾ ആണിന്നിരന്ന ടൂർണമെന്റിൽ എവർ ഗ്രീൻ കയരളംമൊട്ടയെ പെനാൾട്ടി ഷൂടൗട്ടിൽ പരാജയപ്പെടുത്തിയാണ് ഫൈനലിൽ ഖത്തർ എഫ് സി കിരീടം ചൂടിയത്.ജേതാക്കൾക് 6000 രൂപയും ട്രോഫിയും, റണ്ണേഴ്സിന് 4000രൂപയും ട്രോഫിയും സമ്മാനിച്ചു.സിപിഐഎം ചേലേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി അനിൽകുമാർ, ടി രാമചന്ദ്രൻ, ദിനേശൻ പി പി, പി പ്രസാദ്, പ്രശാ ന്തൻ, പ്രേമരാജൻ, ദിലീപൻ എന്നിവർ ട്രോഫികൾ കൈമാറി.