കമ്പിൽ :- കമ്പിൽ സംഘ മിത്ര കലാസാംസ്കാരിക കേന്ദ്രത്തിൻ്റെ 27ആം വാർഷികാഘോഷം ഡിസംബർ 26 ഞായറാഴ്ച ചെറുക്കുന്ന് അംഗൻവാടിക്ക് സമീപം പ്രത്യേകം തയ്യാറാക്കിയ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.
വൈകുന്നേരം 7 മണിക്ക് കേരളാ ഫോക് ലോർ അക്കാദമി വൈസ് ചെയർമാൻ വാർഷികാഘോഷം എം വി അജയകുമാർ ഉദ്ഘാടനം ചെയ്യും.
തുടർന്ന് കേരളാ ഫോക് ലോർ അക്കാദമിയുടെ സഹകരണത്തോടെ യുവ പ്രതിഭാ അവാർഡ് താരം സുഭാഷ് അറുകരയും സംഘവും അവതരിപ്പിക്കുന്ന നാട്ടുമൊഴികൾ പഴമയുടെ പാട്ട് എന്ന പരിപാടി അരങ്ങേറും.