കണ്ണൂരിൽ കരുതലോടെ പോലീസ്

 

കണ്ണൂർ: ആലപ്പുഴ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലയിൽ പോലീസ് സുരക്ഷ ശക്തമാക്കി. എല്ലാ പോലീസ് സ്റ്റേഷനിലും ആയുധധാരികളായ അഞ്ച്‌ പോലീസുകാരെ പ്രത്യേക ഡ്യൂട്ടിക്കായി വിന്യസിച്ചു.

അവധിയിൽപ്പോയ പോലീസുകാരെ തിരികെ വിളിച്ചു. ആർ.എസ്.എസ്.-ബി.ജെ.പി.-എസ്.ഡി.പി.ഐ. ശക്തികേന്ദ്രങ്ങളിൽ കൂടുതൽ പോലീസ് പിക്കറ്റ് ഏർപ്പെടുത്തി. നേരത്തേയുണ്ടായ സംഘർഷങ്ങളിൽ പ്രതികളായവരെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മുന്നറിയിപ്പ്‌ നൽകി. ആവശ്യമെങ്കിൽ ഇവരെ കരുതൽ തടങ്കലിലാക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണർ ആർ.ഇളങ്കോ അറിയിച്ചു.


ശനിയാഴ്ച രാത്രി ബി.ജെ.പി.-എസ്.ഡി.പി.ഐ. ഓഫീസ് പരിസരങ്ങളിൽ സംശയാസ്പദമായി കണ്ട അഞ്ചുപേരെ കരുതൽ തടങ്കലിൽ എടുത്തിരുന്നു. മദ്യപിച്ച് അലഞ്ഞുതിരിഞ്ഞതാണെന്ന് വ്യക്തമായതിനെത്തുടർന്ന് ഞായറാഴ്ച രാവിലെ ഇവരെ വിട്ടു.


 ജി​ല്ല​യി​ലെ രാഷ്‌ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ ആ​സ്ഥാ​ന മ​ന്ദി​ര​ങ്ങ​ൾ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. പാ​ർ​ട്ടി ഓ​ഫീ​സു​ക​ളു​ടെ പ​രി​സ​രത്ത് പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​മി​ല്ലാ​തെ ക​റ​ങ്ങു​ന്ന​വ​രെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കും.

ക​ണ്ണൂ​രി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ അ​നാ​വ​ശ്യ​മാ​യി ക​റ​ങ്ങി ന​ട​ക്കു​ന്ന​വ​രെ​യും പി​ടി​കൂ​ടും. വ്യ​ക്ത​മാ​യ കാ​ര​ണ​ങ്ങ​ളി​ല്ലാ​തെ ന​ഗ​ര​ത്തി​ൽ ചു​റ്റു​ന്ന​വ​ർ​ക്കാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​വീ​ഴു​ന്ന​ത്. ഇ​ന്ന​ലെ മു​ത​ലാ​ണ് പോ​ലീ​സ് രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി​യ​ത്.

ആ​ല​പ്പു​ഴ​യി​ലു​ണ്ടാ​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ണൂ​രി​ലും പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന. ഇ​ന്ന​ലെ ക​ണ്ണൂ​ർ ടൗ​ൺ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മാ​ത്രം പ​ത്ത് പേ​ർ​ക്കെ​തി​രെ മു​ൻ​ക​രു​ത​ൽ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.

27 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. രാ​ത്രി 10ന് ശേ​ഷം അ​നാ​വ​ശ്യ​മാ​യി ക​റ​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ൾ പോ​ലീ​സ് പി​ടി​ച്ചെ​ടു​ക്കും. ടൗ​ണു​ക​ളി​ൽ രാ​ത്രി പത്ത് ക​ഴി​ഞ്ഞാ​ൽ കൂ​ട്ടം കൂ​ടി നി​ൽ​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കും.

കൂ​ടാ​തെ, രാ​ഷ്‌​ട്രീ​യ അ​ക്ര​മ​ക്കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​വാ​നും നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്താ​നും അ​തത് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ​മാ​ർ​ക്ക് സി​റ്റി, റൂ​റ​ൽ പോ​ലീ​സ് മേ​ധാ​വി​മാ​ർ നി​ർ​ദേ​ശം ന​ല്കി​.

Previous Post Next Post