കൊളച്ചേരിമുക്കിൽ കർഷകരും, തൊഴിലാളികളും വിജയാഹ്ലാദ പ്രകടനം നടത്തി

 

കൊളച്ചേരിമുക്ക്:-കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കർഷകകരിനിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഒരു വർഷക്കാലമായി കർഷകർ നടത്തിവരുന്ന സമരത്തിന് മുന്നിൽ കീഴടങ്ങി കരിനിയമങ്ങൾ പിൻവലിച്ചതിലും ,സമരം വിജയിച്ചതിലും ആഹ്ലാദം പ്രകടിപ്പിച്ച് കർഷകരും ,തൊഴിലാളികളും ആഹ്ലാദ പ്രകടനം നടത്തി.

കരിങ്കൽ കുഴിയിൽ നിന്ന് കൊളച്ചേരി മുക്കിലേക്ക് നടന്ന പ്രകടനത്തിന് ശേഷം കൊളച്ചേരിമുക്കിൽ നടന്ന പൊതുയോഗത്തിൽ കെ.രാമകൃഷ്ണൻ മാസ്റ്റർ,എ.കൃഷ്ണൻ പ്രസംഗിച്ചു.

പ്രകടനത്തിന് സി. സത്യൻ ,ഇ പി ജയരാജൻ ,സി.രജുകുമാർ,എം ശ്രീധരൻ തുടങ്ങിയവർ നേതൃത്വം നൽകി.

Previous Post Next Post