കൊളച്ചേരി പഞ്ചായത്തിലെ പൊതുശ്‌മശാനത്തിന്റെ ശോചനീയാവസ്ഥയ്ക്കതിരെ സമര പരിപാടികളുമായി ബി.ജെ.പി

 

കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്തിലെ പൊതുശ്‌മശാനത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ വേണ്ടി ബി. ജെ.പി. പഞ്ചായത്ത് കമ്മറ്റി  പഞ്ചായത്ത് അധികൃതരുമായ് നിരന്തരം ബന്ധപ്പെട്ടുവെങ്കിലും പരിഹാരം കാണാത്തതിനെ തുടർന്ന് ബി.ജെ.പി. ബഹുജന പങ്കാളിത്തത്തോടെ പ്രത്യക്ഷ സമര പരിപാടികൾ തുടങ്ങാൻ തീരുമാനിച്ചു. 

ബി.ജെ.പി. പഞ്ചായത്ത് കമ്മറ്റി വൈസ് പ്രസിഡണ്ട്  ഇ.പി. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പഞ്ചായത്ത് അധികൃതരുടെ അനാസ്ഥക്കെതിരെ ശക്തമായ് പ്രതിഷേധിച്ചു.

 പഞ്ചായത്തിലെ ഹിന്ദു മത വിശ്വാസികളിൽ ഭൂരിപക്ഷവും ശവസംസ്കാര ചടങ്ങുകൾക്ക് കൊളച്ചേരി പറമ്പിലെ പൊതു ശ്മശാനം ആണ് ഉപയോഗിക്കുന്നത്. ശ്മശാനത്തിന്റെ ഇപ്പോഴത്തെ അവസ്ഥ, ചൂളയിൽ മൃതദേഹത്തിന് തീ പിടിച്ചാൽ ഉണ്ടാകുന്ന പുക, പുകക്കുഴൽ വഴി പുറത്തു പോകുന്നതിനു് പകരം ചൂളയിൽ നിന്നും നേരിട്ട് പുറത്ത് വന്ന് അവിടെ കൂടി നില്ക്കുന്നവർക്ക് അന്ത്യ കർമ്മങ്ങൾ നടത്താൻ പറ്റാത്ത സ്ഥിതിയിലാണ്.

 അന്ത്യ കർമ്മങ്ങളിൽ പങ്കെടുത്ത പലർക്കും പുക കാരണം അസുഖങ്ങൾ വരെ ഉണ്ടായ അവസ്ഥ ഉണ്ടായിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് നിർമ്മിച്ച പൊതു ശ്മശാനം അധികൃതരുടെ അവഗണന മൂലം ഇന്ന് ഉപയോഗ ശൂന്യമായ അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കയാണ്. എത്രയും പെട്ടെന്ന് പുകക്കുഴലിന്റേയും ചൂളയുടേയും ന്യൂനതകൾ പരിഹരിച്ച് ശ്മശാനം കാര്യക്ഷമമാക്കണം എന്ന് യോഗത്തിൽ ആവശ്യപ്പെട്ടു. 

ഈ ദുരവസ്ഥ ജില്ലാ കലക്ടറുടേയും സർക്കാരിന്റേയും ശ്രദ്ധയിൽ പെടുത്താനും തീരുമാനിച്ചു. യോഗത്തിൽ ബി.ജെ.പി. പഞ്ചായത്ത് കമ്മററി ജനറൽ സെക്രട്ടറി ദേവരാജൻ പി.വി., മുൻവാർഡ് മെംബർ കെ.പി.ചന്ദ്ര ഭാനു, എം.വി.രാജൻ, ബിജു പി. എന്നിവർ സംസാരിച്ചു.

Previous Post Next Post