എസ് ഡി പി ഐ പ്രതിഷേധ ധർണ്ണ നടത്തി

 

 

കണ്ണൂർ: 1992 ഡിസംബർ 6 ന് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ, ഭരണകൂടത്തെ നോക്കുകുത്തിയാക്കി സംഘപരിവാർ ശക്തികൾ തച്ചുതകർത്തത് വെറുമൊരു ബാബരി മസ്ജിദ് മാത്രമായിരുന്നില്ല ഈ രാജ്യത്തെ മതനിരപേക്ഷതയെ കൂടിയാണ്. ആയതിനാൽ ആരെതിർത്താലും ഈ അനീതിക്കെതിരെ ശബ്ദമുയർത്തി പോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന് എസ്.ഡി.പി.ഐ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ എസ്.ഡി.പി.ഐ കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കാൽ നൂറ്റാണ്ട് കാലത്തെ നീതിക്ക് വേണ്ടിയുള്ള നിയമ പോരാട്ടത്തിനൊടുവിൽ കോടതിയും രാജ്യത്തെ മുസ്ലിങ്ങൾക്ക് നീതി നിഷേധിച്ചു വിധി പ്രസ്താവം നടത്തിയ ഈ രാജ്യത്തിൻറെ മണ്ണിൽ ബാബരി മസ്ജിദ് പുനർനിർമ്മിക്കും വരെ പോരാട്ടം തുടരാൻ എസ്.ഡി.പി.ഐ എന്നും മുന്നിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ സെക്രട്ടറി മുസ്തഫ നാറാത്ത്, കുത്തുപറമ്പ മണ്ഡലം പ്രസിഡണ്ട് കെ. ഇബ്രാഹിം സംസാരിച്ചു.

ഇരിട്ടിയിൽ നടന്ന ധർണ്ണ എസ് ഡി ടി യു സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ കമ്മിറ്റി അംഗം സൗദ നസീർ, പേരാവൂർ മണ്ഡലം പ്രസിഡണ്ട് സത്താർ ഉളിയിൽ,  സെക്രട്ടറി സി എം നസീർ തുടങ്ങിയവർ നേതൃത്വം നൽകി. 

ന്യൂ മാഹിയിൽ നടന്ന പ്രതിഷേധ ധർണ്ണ ജില്ലാ സെക്രട്ടറി ശംസുദ്ധീൻ മൗലവി ഉദ്‌ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ഉമ്മർ മാസ്റ്റർ, തലശ്ശേരി മണ്ഡലം പ്രസിഡണ്ട് അഡ്വ: കെ സി ഷബീർ തുടങ്ങിയവർ സംസാരിച്ചു.

Previous Post Next Post