ബി ജെ പി മയ്യിൽ മണ്ഡലം കമ്മിറ്റി ഭാരാവാഹികൾ ചുമതലയേറ്റു

 

മയ്യിൽ:-ബി ജെ പി മയ്യിൽ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ ചുമതലയേറ്റെടുത്തു . മണ്ഡലം പ്രസിഡൻ്റ് സുമേഷ് നണിയൂരിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബി ജെ പി ജില്ലാ വൈസ് പ്രസിഡൻ്റ് പി ആർ രാജൻ്റെ സാന്നിദ്ധ്യത്തിലാണ് മണ്ഡലം ഭാരവാഹികളും വിവിധ മോർച്ച പ്രസിഡൻ്റുമാരും ചുമതലയേറ്റെടുത്തത് . 

തുടർന്ന് ആദ്യ മണ്ഡലം ഭാരവാഹിയോഗി യോഗം നടന്നു.യോഗത്തിൽ ഒ ബി സി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ: രഞ്ജിത്ത് ശ്രീനിവാസനെ മൃഗീയമായി കൊലപ്പെടുത്തിയ SDPI ക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.  

കൊലപാതക രാഷട്രീയത്തിനെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന ഭരണകൂടം തയ്യാറാകണം എന്നും യോഗം സംയുക്തമായി ആവശ്യപ്പെട്ടു .

Previous Post Next Post