പെരുമാച്ചേരി :- ഗാന്ധി സ്മാരക വായനശാല& ഗ്രന്ഥാലയം പെരുമാച്ചേരി യുടെ ആഭിമുഖ്യത്തിൽ സൗജന്യ ഈശ്രാം രജിസ്ട്രേഷൻ സംഘടിപ്പിച്ചു.വായനശാലയിൽ വച്ച് നടന്ന പരിപാടിയിൽ നിരവധി തൊഴിലാളികൾ പങ്കെടുത്തു.
വായനശാല പ്രസിഡണ്ട് വിനോദ് കുമാർ, സെക്രട്ടറി പ്രദീപ്കുമാർ, ശ്രീധരൻ മാസ്റ്റർ, സുമേഷ്, ശ്രീജേഷ്, കൃഷ്ണൻ, രഞ്ജിത്ത്, സതീഷ്,രവീന്ദ്രൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.