ചേലേരി:-എടക്കൈത്തോട് ശ്രീ മുത്തപ്പൻ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവപ്പന മഹോൽസവവും ഗുളികൻ തിറയും 2021 ഡിസംബർ 13,14 തിങ്കൾ, ചൊവ്വ (1197 വൃശ്ചികം 27,28) തിയ്യതികളിൽ നടക്കും
ഡിസംബർ 13 തിങ്കളാഴ്ച പുലർച്ചെ 5 മണിക്ക് ഗണപതിഹോമവും, ദേവിപൂജയും തുടർന്ന് വൈകുന്നേരം 3 മണിക്ക് ദൈവത്തെ മലയിറക്കൽ, 6 മണിക്ക് മുത്തപ്പൻ വെള്ളാട്ടം രാത്രി 7 മണിക്ക് ഗുളികൻ വെള്ളാട്ടം, രാത്രി 11 മണിക്ക് അന്തിവേലയും തുടർന്ന് കലശം എഴുന്നള്ളിപ്പ് രാത്രി 12 മണിക്ക് കളിക്കപ്പാട്ടും നടത്തും.
ഡിസംബർ 14 ചൊവ്വാഴ്ച പുലർച്ചെ 4.30ന് ഗുളികൻ ദൈവത്തിന്റെ പുറപ്പാട്, 5 മണിക്ക് തിരുപ്പനയും ഉണ്ടാകും വൈകുന്നേരം 3 മണിക്ക് ദൈവത്തെ മലകയറ്റൽ ചടങ്ങും നടത്തും. ക്ഷേത്രാചാരം അനുസരിച്ച് ചടങ്ങുകൾ പതിവ്പോലെ നടക്കും.