മയ്യിൽ:- ലൈബ്രറി കൗൺസിൽ മയ്യിൽ പഞ്ചായത്ത് നേതൃസമിതി പഞ്ചായത്തുതലത്തിൽ യു.പി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി സർഗോത്സവം സംഘടിപ്പിച്ചു.
ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹെഡ്മിസ്ട്രസ്സ് എം.സി.ഷീല ഉദ്ഘാടനം ചെയ്തു.നേതൃസമിതി ചെയർമാൻ പി.കെ.പ്രഭാകരൻ അധ്യക്ഷത വഹിച്ചു. സി.കെ.അനൂപ് ലാൽ ആശംസകളർപ്പിച്ചു സംസാരിച്ചു.
കൺവീനർ ടി.കെ.ശ്രീകാന്ത് സ്വാഗതവും ടി.ആർ.ഗോവിന്ദൻ നന്ദിയും പറഞ്ഞു.