മീൻപിടിക്കുന്നതിനിടെ കടലിൽപ്പെട്ട് മരിച്ചു

 

 

കണ്ണൂർ:-അഴിമുഖത്ത് വലയിട്ട് മീൻ പിടിക്കുന്നതിനിടെ മത്സ്യത്തൊഴിലാളി കടലിൽപ്പെട്ട് മരിച്ചു. കുറുവ പള്ളിക്കുസമീപം മാക്കുണ്ട് ഹൗസിൽ വളാഞ്ചേരി മുനീർ (51) ആണ് മരിച്ചത്. കാനാമ്പുഴ അഴിമുഖത്ത് മീൻ പിടിക്കുന്നതിനിടെ വെള്ളിയാഴ്ച രാവിലെ 10.30ഓടെയാണ് അപകടം.

രാവിലെ അഴിമുഖം തുറന്നിരുന്നു. ശക്തമായ ഒഴുക്കിൽ വലയോടൊപ്പം കടലിലേക്ക് ഒഴുകിപ്പോകുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലളികൾ കയർ നൽകി കരയിലേക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പരേതനായ ഏറമുള്ളാന്റെയും പന്തുഞ്ഞിയുടെയും മകനാണ്. ഭാര്യ: ഹസീന. മക്കൾ : മിൻഹാജ്(ഗൾഫ്), മുഹമ്മദ് ജാസ് (വിദ്യാർഥി, സിറ്റി ഗവ.ഹയർസെക്കൻഡറി സ്‌കൂൾ). സഹോദരങ്ങൾ : മജീദ്, അഹമ്മദ്കുഞ്ഞി, സുബൈദ, റസിയ, സൗജത്ത്, സാബിർ, ഫൗസിയ, പരേതയായ റംലത്ത്.

Previous Post Next Post