മുഖ്യമന്ത്രിയുടെഅകമ്പടി വാഹനങ്ങൾ കൂട്ടിയിടിച്ചു; ആർക്കും പരിക്കില്ല

 

പയ്യന്നൂർ: മുഖ്യമന്ത്രിക്ക് അകമ്പടിപോയ വാഹനങ്ങൾ പയ്യന്നൂരിൽ കൂട്ടിയിടിച്ചു. അപകടത്തിൽ വാഹനങ്ങൾക്ക് കേടുപാടുകൾ പറ്റി. ആർക്കും പരിക്കില്ല. ഞായറാഴ്ച രാത്രി ഏഴോടെയാണ് സംഭവം.

കാസർകോട്ട് പരിപാടി കഴിഞ്ഞ് തിരിച്ചുപോകുമ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ എന്നിവർക്ക് അകമ്പടിപോയ വാഹനങ്ങൾ അപകടത്തിൽപ്പെട്ടത്. ദേശീയപാതയിൽ പെരുമ്പയ്ക്ക്‌ സമീപത്തെ ശാന്തി ടാക്കീസിന് മുന്നിലായിരുന്നു അപകടം.

വാഹനവ്യൂഹത്തിന്റെ മുന്നിൽ പോയിരുന്ന പോലീസ് വാഹനം ബ്രേക്ക് ചെയ്തപ്പോൾ അതിനുപിന്നാലെ വന്ന ആംബുലൻസും അതിന്റെ പിന്നിലുണ്ടായിരുന്ന മോട്ടോർ കാബ് ഡിവൈ.എസ്.പി. യു. പ്രേമന്റെ വാഹനവും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ആർക്കും സാരമായ പരിക്കില്ലെങ്കിലും ആംബുലൻസിന് കേടുപറ്റി. രണ്ടു പോലീസ് വാഹനങ്ങൾക്കും ചെറിയ തോതിൽ തകരാർ സംഭവിച്ചു.

Previous Post Next Post