പാമ്പുരുത്തി: ഡ്രോപ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റ് പാമ്പുരുത്തിയിലെ നിര്‍ധന കുടുംബത്തിന് നിര്‍മിച്ചുനല്‍കുന്ന ഡ്രോപ്‌സ് ഹോമിന്റെ കട്ടിലവെപ്പ് കര്‍മം നിര്‍വഹിച്ചു. മഹല്ല് ഖത്തീബ് അബ്ദുല്‍ വാരിസ് ദാരിമി, ഡ്രോപ്‌സ് ചെയര്‍മാന്‍ സിദ്ദീഖ് പാറേത്ത് എന്നിവര്‍ കട്ടിലവെപ്പ് കര്‍മം നടത്തി.
ഡ്രോപ്‌സ് പ്രസിഡണ്ട് എം അബൂബക്കര്‍, സെക്രട്ടറി സിദ്ദീഖ് പാലങ്ങാട്ട്, ഡ്രോപ്‌സ് ഹോം കണ്‍വീനര്‍ കെ പി ഇബ്രാഹിം മാസ്റ്റര്‍, ട്രസ്റ്റ് അംഗങ്ങളായ എ ഷിജു, എം റാസിഖ്, വി കെ ശമീം, എം ഷൗക്കത്തലി, പി ഫൈസല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.