കൊളച്ചേരി :- AKG വായനശാല & ഗ്രന്ഥാലയം കൊളച്ചേരിപ്പറമ്പ് റെഡ്സ്റ്റാർ കൊളച്ചേരിപ്പറമ്പ് , CPIM കൊളച്ചേരിപ്പറമ്പ് ബ്രാഞ്ച് എന്നിവ ചേർന്ന് കെ.എം.വാസുദേവൻ മാസ്റ്റർ അനുസ്മരണ പരിപാടി നടത്തി .
CPM മയ്യിൽ ഏ സി മെമ്പർ കെ.വി.പവിത്രൻ ഉദ്ഘാടനം ചെയ്തു.ആദർശ്.കെ.വി(സെക്രട്ടറി CPM കൊളച്ചേരിപ്പറമ്പ് ബ്രാഞ്ച്) അധ്യക്ഷൻ വഹിച്ചു.
ലൈബ്രററി കൗൺസിൽ താലൂക്ക് കമ്മിറ്റി മെമ്പർ കെ.വി.ശശിധരൻ അനുസ്മരണ പ്രഭാഷണം നടത്തി.ഇ.പി.ജയരാജൻ, കെ.വി.പത്മജ, കെ.വി.പത്മനാഭൻ, എം.രാമചന്ദ്രൻ, ,വിപിൻ.ടി.വി എന്നിവർ സംസാരിച്ചു.
ഏ.കെ.ജി വായനശാല സെക്രട്ടറി ഒ.കെ.ചന്ദ്രൻ സ്വാഗതവും ഏ.കെ.ജി വായനശാല പ്രസിഡൻ്റ് വി.കെ.അഭിലാഷ് എന്നിവർ പങ്കെടുത്തു.