കൊളച്ചേരി :- 'സങ്കൽപ് ഐഎഎസ് കേരള'യുടെ റെസിഡൻസി ക്യാമ്പസ് കൊളച്ചേരി പഞ്ചായത്തിലെ ഈശാനമംഗലത്ത് പ്രവർത്തനമാരംഭിച്ചു.
കാസർഗോഡ് സെൻ്ററൽ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ.എച്ച് വെങ്കിടേശ്വരുലു ഉദ്ഘാടനം നിർവ്വഹിച്ചു.വൈഭവ് എജ്യുക്കേഷനൽ ട്രസ്റ്റ് ചെയർമാൻ ജി കെ പിള്ള അധ്യക്ഷത വഹിച്ചു.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അബ്ദുൾ മജീദ് ലൈബ്രറി ഉദ്ഘാടനം നിർവ്വഹിച്ചു. അഡ്വ.കെ കെ ബാലറാം ഹാരാർപ്പണം നടത്തി.പി ഗോപാലൻ കുട്ടി മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.വി വി ഗീത, Lt.col.കെ രാംദാസ്, എൻ പി ബാലകൃഷ്ണൻ, ഒ ജയരാജൻ, ഡോ.ബി ബിന്ദു, പി വി രവീന്ദ്രനാഥ്, കെ ബാലചന്ദ്രൻ എന്നിവർ ആശംസ നേർന്ന് സംസാരിച്ചു.
കെ വി ജയരാജൻ മാസ്റ്റർ സ്വാഗതവും അഡ്വ.സി ദീപക് നന്ദിയും പറഞ്ഞു.