മയ്യിൽ :- DYFI മയ്യിൽ മേഖലാ സമ്മേളന സംഘാടക സമിതി രൂപീകരിച്ചു.സി.പി.ഐ.എം മയ്യിൽ ഏരിയ കമ്മറ്റി അംഗം സ:എൻ കെ രാജൻ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു.
DYFI മയ്യിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് സ:കെ വി പ്രതീഷ്,സി.പി.ഐ.എം മയ്യിൽ ലോക്കൽ സെക്രട്ടറി എം ഗിരീശൻ,dyfi ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ടി കെ ശിശിര എന്നിവർ സംസാരിച്ചു.
സംഘാടക സമിതി ഭാരവാഹികളായി ചെയർമാൻ:എം വി സുമേഷ്, കൺവീനർ:പി ദിനീഷ് എന്നിവരെ തിരഞ്ഞെടുത്തു.