കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവം ജനുവരി 9 മുതൽ കളക്ട്രറ്റ് മൈതാനിയിൽ


കണ്ണൂർ: -
ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി ഒരുക്കുന്ന പുസ്തകോത്സവം ബുക്ക് ഫെസ്റ്റിന് 2022 ജനുവരി 9ന് ഞായറാഴ്ച തുടക്കമാവും.

ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കളക്ട്രറ്റ് മൈതാനിയിൽ എഴുത്തുകാരൻ എം.മുകുന്ദൻ ഉൽഘാടനം ചെയ്യും.

സമാപന സമ്മേളനം ജനവരി 16ന് കഥാകൃത്ത് ടി.പത്മനാഭൻ ഉൽഘാടനം ചെയ്യും. കേരളത്തിനകത്തും പുറത്ത് നിന്നുമുള്ള 100 ഓളം പ്രസാധകരുടെ 150 ഓളം സ്റ്റാളുകൾ ഉണ്ടാവും. ആകർഷകമായ കമ്മീഷനിൽ പുസ്തകങ്ങൾ ലഭിക്കും.

സംസ്ഥാന പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ ഡോ.വി.കെ.രാമചന്ദ്രൻ ,മജിഷ്യൻ ഗോപിനാഥ് മുതുകാട്, ജനപ്രതിനിധികൾ, കലാകാരന്മാർ തുടങ്ങിയവർ പങ്കെടുക്കും.

 പുസ്തകോത്സവ നഗരിയിൽ വിവിധ ദിവസങ്ങളിലായി കവിയരങ്ങ്, സെമിനാർ, വിനതാ ലൈബ്രറി പ്രവർത്തക സംഗമം, മലയാള നാടകത്തിൻ്റെ വർത്തമാനത്തെക്കുറിച്ച് സംവാദം, അക്ഷരശ്ലോക സദസ്സ്, നോവൽ – ബാലസാഹിത്യം – ഓൺലൈൻ എഴുത്ത്, മുതുകാടിനൊപ്പം മക്കളെ നമുക്ക് കളിക്കാം ചിരിക്കാം പഠിക്കാം പരിപാടി, ഏക ദിന ചിത്രകലാ ക്യാമ്പ് ,ഷോർട്ട് ഫിലിം പ്രദർശനം, തിരുവാതിരക്കളി മുതലായ പരിപാടി വിവിധ ദിവസങ്ങളിലായി നടക്കും.

Previous Post Next Post