കണ്ണൂർ: - മഹാത്മജിയുടെ മരണവിവരമറിയിച്ച് പട്ടാള കേന്ദ്രങ്ങളിലേക്കയച്ച ടെലിപ്രിന്റർ സന്ദേശം കണ്ണൂർ മഹാത്മാ മന്ദിരത്തിന് കൈമാറി. റിപ്പബ്ളിക് ദിനത്തിൽ നടന്ന ചടങ്ങിൽ ഈ ചരിത്രരേഖ സൂക്ഷിച്ച എളയാവൂരിലെ മുൻ സൈനികൻ പരേതനായ വി.വി.മാധവൻ നമ്പ്യാരുടെ ഭാര്യ പി.വി.പദ്‌മിനി സന്ദേശം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ.ക്ക് കൈമാറി.
എം.എൽ.എ. ഇത് മഹാത്മാ മന്ദിരം പ്രസിഡന്റ് ഇ.വി.ജി.നമ്പ്യാരെ ഏല്പിച്ചു. 30 മുതൽ ഇത് മഹാത്മാമന്ദിരത്തിലെ ഗാന്ധിജീവിത ചിത്രശാലയിൽ പ്രദർശിപ്പിക്കും.
മഹാത്മാമന്ദിരത്തിൽ നടന്ന ചടങ്ങിൽ കേനന്നൂർ ഡിസ്ട്രിക്ട് ഗാന്ധി സെന്റിനറി മെമ്മോറിയൽ സൊസൈറ്റി പ്രസിഡന്റ് ഇ.വി.ജി.നമ്പ്യാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.സുനിൽകുമാർ, വൈസ് പ്രസിഡന്റ് രാജൻ തീയറേത്ത്, ജോ. സെക്രട്ടറി പി.വിജയകുമാർ, ഖജാൻജി എം.ടി.ജിനരാജൻ, പി.വി.പ്രേമരാജൻ, ഡോ. ആര്യ നമ്പ്യാർ, യഹ്യ നൂഞ്ഞേരി, രമ ജി.നമ്പ്യാർ എന്നിവർ പങ്കെടുത്തു