മയ്യിൽ:-ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയും,SFI നേതാവുമായ ധീരജിനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവണ്മെന്റ് ഹയർ സെക്കന്ററി സ്ക്കൂളിൽ വിദ്യാർത്ഥികൾ പഠിപ്പ് മുടക്കി. തുടർന്ന് വിദ്യാർത്ഥികൾ മയ്യിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. അനാമിക, നീരജ് വേളം, അഭിനവ് മയ്യിൽ, ഹരികിഷൻ, അശ്വിൻ എന്നിവർ നേതൃത്വം നൽകി.
കമ്പിൽ:- ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി ധീരജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് SFI കമ്പിൽ മാപ്പിള HSS സ്കൂൾ യൂണിറ്റ് കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി.