കേരള നോളഡ്ജ് ഇക്കോണമി മിഷൻ വിർച്യുൽ തൊഴിൽ മേള ജനുവരി 21 മുതൽ 27 വരെ ഓൺലൈൻ ആയി നടക്കും. ഉദ്യോഗാർത്ഥികൾക്ക് knowledgemission.kerala.gov.in വഴി രജിസ്റ്റർ ചെയ്യാം. സൈറ്റിൽ ലോഗിൻ ചെയ്ത് യോഗ്യത, അനുഭവപരിചയം എന്നിവ ഉൾപ്പെടെ പ്രൊഫൈൽ രെജിസ്ട്രേഷന് പൂർണമാക്കണം. അതിനു ശേഷം വിർച്യുൽ ജോബ് ഫെയർ തിരഞെടുത്തു പുതുക്കിയ വിവരങ്ങളും , റെസ്യുമെയും നൽകണം. പ്രൊഫൈലുമായി പൊരുത്തപ്പെടുന്ന ജോലികൾ തൊഴിൽദായകരിൽ നിന്ന് തിരഞ്ഞെടുക്കാം. വിവിധ ജോലികൾക്കുള്ള തിയതിയും സമയവും ഉദ്യോഗാർത്ഥികളെ ഇമെയിൽ വഴി അറിയിക്കും. ഫോൺ: 0471 2737881.