മതം ദുർവ്യാഖ്യാനം ചെയ്യുന്നവരെ കരുതിയിരിക്കുക : പി.പി ഉമർ മുസ്‌ലിയാർ


കണ്ണാടിപ്പറമ്പ്:- മതത്തെ ദുർവ്യാഖ്യാനം ചെയ്യുന്നവരെ സൂക്ഷിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പി.പി ഉമർ മുസ്‌ലിയാർ. ഹസനാത്ത് വാർഷിക പ്രഭാഷണത്തിന്റെ മൂന്നാം ദിവസത്തെ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാചകനും സ്വഹാബികളും പഠിപ്പിച്ചു തന്ന യഥാർത്ഥ വിശ്വാസത്തെ ജീവിതത്തിൽ മുറുകെ പിടിക്കണമെന്നും മതത്തെ ദുർവ്യാഖ്യാനം ചെയ്ത് തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുന്നവരെ സൂക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

മുസ്തഫ ഹുദവി ആക്കോട് മുഖ്യപ്രഭാഷണം നടത്തി. കെ.എൻ മുസ്തഫ, കബീർ കണ്ണാടിപ്പറമ്പ്, മുഹമ്മദ് കുട്ടി ഹാജി, മൂസാൻ ഹാജി,  മൂസാൻ ഹാജി കമ്പിൽ, ആലിക്കുട്ടി ഹാജി, കെ.പി അബൂബക്കർ ഹാജി, എ.ടി മുസ്തഫ ഹാജി, ഒ.സി ഹസ്സൻ, പി.പി.സി മുഹമ്മദ് കുഞ്ഞി, അബ്ദുൽ ബാരി മയ്യിൽ, വി.പി ഇസ്മാഈൽ കടവത്തൂർ, യഅ്ഖൂബ് പൊയിലൂർ, അബ്ബാസ് ഹാജി, സി.എ. കുഞ്ഞഹമ്മദ് ഹാജി, സി.പി യൂസുഫ് ഹാജി, അബ്ദുള്ള ഹാജി തുവ്വക്കുന്ന്, ഗഫൂർ മൂലശ്ശേരി, അബ്ദുള്ള പാലേരി, ഗഫൂർ കൊയിലിയത്ത്, കുറുവാളി മമ്മു ഹാജി, വി.പി.എ പൊയിലൂർ എന്നിവർ പങ്കെടുത്തു.  ഹാഫിള് ഹാഷിർ പുല്ലൂപ്പി ഖിറാഅത്ത് നിർവഹിച്ചു. അബ്ദുൽ അസീസ് ബാഖവി പ്രാർത്ഥനക്ക് നേതൃത്വം നൽകി. എൻ.സി മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. അനസ് ഹുദവി സ്വാഗതവും പി.പി ഖാലിദ് ഹാജി നന്ദിയും പറഞ്ഞു. പരിപാടിയുടെ നാലാം ദിവസമായ ഇന്ന് വൈകിട്ട് ഏഴുമണിക്ക് ഖലീൽ ഹുദവി കാസർകോട് പ്രഭാഷണം നടത്തും.

Previous Post Next Post