നാറാത്ത്: - നാറാത്ത് പഞ്ചായത്തില്‍ കാലങ്ങളായി തുടരുന്ന ഭരണസ്തംഭനവും കെടുകാര്യസ്ഥതയും മറച്ചുവയ്ക്കാന്‍ എല്‍ഡിഎഫും യുഡിഎഫും ഒത്തുകളിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഭരണസമിതി യോഗത്തിലെ സംഘര്‍ഷാവസ്ഥയെന്ന് എസ് ഡി പി ഐ നാറാത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസ്താവിച്ചു.
ഇടതും വലതും പരസ്പരം വെച്ച് പുലര്‍ത്തുന്ന അഴിമതിക്കഥകള്‍ ജനങ്ങള്‍ അറിയാന്‍ തുടങ്ങിയപ്പോള്‍ ജനശ്രദ്ധ മാറ്റുന്നതിനുള്ള ഭരണ പ്രതിപക്ഷ പൊറോട്ടുനാടകമാണിത്. വര്‍ഷങ്ങളായി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ അനുഭവിക്കുന്ന ഉപ്പ് വെള്ള പ്രശ്‌നത്തില്‍ ഇതുവരെയും ഭരണപക്ഷത്തിനോ പ്രതിപക്ഷത്തിനോ ഗൗരവമായി ഇടപെടാനായിട്ടില്ല. സാധാരണക്കാരുടെ വിഷയങ്ങളില്‍ ക്രിയാത്മകമായി ഇടപെടാന്‍ പ്രതിപക്ഷത്തിനും കഴിയുന്നില്ല. പരസ്പരം പഴിചാരി ജനങ്ങളെ വിഡ്ഢികളാക്കാനാണ് ശ്രമിക്കുന്നത്.
തെരുവുവിളക്ക് പ്രശ്‌നം, റോഡുകളുടെ അറ്റകുറ്റപ്പണി, വ്യക്തിഗത ആനുകൂല്യങ്ങളിലെ വിതരണം തുടങ്ങി നിരവധി പ്രശ്‌നങ്ങളില്‍ കുറ്റകരമായ അനാസ്ഥയാണ് പഞ്ചായത്ത് ഭരണസമിതിയും അംഗങ്ങളും കാണിക്കുന്നത്. എന്നാല്‍, എല്ലാം ഭരണസമിതിയെ കുറ്റപ്പെടുത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. വിവിധ നിർമാണ പ്രവർത്തനങ്ങളിൽ കരാറുകാരിൽ നിന്ന് മെംബർമാർ കമ്മീഷൻ ഇനത്തിൽ കോഴ വാങ്ങുന്നതായും ആക്ഷേപം ശക്തമാണ്. ഭരണസ്തംഭനം ഒഴിവാക്കി ജനോപകാരപ്രദമായ കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതിനു പകരം രാഷ്ട്രീയ പോര് തീര്‍ക്കാനുള്ള ഇടമാക്കി പഞ്ചായത്ത് ഭരണസമിതിയെ ഉപയോഗിക്കുന്നത് തുടര്‍ന്നാല്‍ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധം തീര്‍ക്കുമെന്നും എസ് ഡി പി ഐ നാറാത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
സെക്രട്ടറി ഹനീഫ എം ടി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് തസ്‌നീം അധ്യക്ഷതവഹിച്ചു റാഫി നാറാത്ത്. മൂസാൻ കമ്പിൽ ,അമീർ കണ്ണാടിപറമ്പ്. സംസാരിച്ചു. ജവാദ് സി നന്ദി പറഞ്ഞു.