കണ്ണാടിപ്പറമ്പ് :- അഖില കേരള മാരാർ ക്ഷേമ സഭ കണ്ണാടിപറമ്പ യൂണിറ്റിന്റെ 2022 വർഷത്തെ വാർഷിക സമ്മേളനവും പുതുവത്സരാഘോഷവും യൂണിറ്റ് സെക്രട്ടറി ശ്രീ എം സുധാകരന്റെ വീട്ടിൽ വെച്ചു നടന്നു. ധന്യ സുധാകരന്റെ പ്രാർഥനാലാപനത്തോടെ ആരംഭിച്ചു. യൂണിറ്റ് സെക്രട്ടരി എം സുധാകരൻ വിശിഷ്ട അതിഥികളെയും യൂണിറ്റ് അംഗങ്ങളെയും ഹാർദമായി സ്വാഗതം ചെയ്തു.
പ്രസിഡൻ്റ് ശ്രീ എൻ ഇ ദിലീപിന്റെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡൻറ് ശ്രീ എൻ ഇ ഭാസ്കരമാരാർ ഉദ്ഘാടനം നിർവഹിച്ചു. മുതിർന്ന അംഗങ്ങളെ പൊന്നാട അണിയിച്ചു ആദരിക്കൽ ജില്ലാ സെക്രട്ടറി ശ്രീ പി വി വേണുഗോപാൽ നിർവഹിച്ചു. പുതുവത്സരഘോഷത്തിന്റെ പ്രധാന
ചടങ്ങായ ന്യൂ ഇയർ കേക്ക് മുറി അതിഥി ആയി എത്തിച്ചേർന്ന വിയാൻ സന്ദീപ് എന്ന കൊച്ചു മിടുക്കൻ നിർവഹിച്ചു. വാർഷിക സമ്മേളനത്തിന്റെ ചടങ്ങുകൾക്കു ശേഷം സമൃദ്ധമായ ഉച്ചഭക്ഷണം വിതരണം ചെയ്തു. അതിന് പുറമെ മധുര പലഹാരവും ഐസ്സ്ക്രീമും വിതരണം നടത്തി. നന്ദി പ്രകടനത്തിന് ശേഷം 2 മണിയോടെ സന്തോഷത്തോടെ പിരിഞ്ഞു.