കണ്ണാടിപ്പറമ്പ്:- ദാറുൽ ഹസനാത്ത് ഇസ്‌ലാമിക് കോംപ്ലക്സിന് കീഴിൽ നടത്തപ്പെടുന്ന വാർഷിക പ്രഭാഷണത്തിൽ ഖലീൽ ഹുദവി മുഖ്യപ്രഭാഷണം നടത്തി. അബ്ദുൽ ബാഖി ഉദ്ഘാടനം ചെയ്തു. അഷ്റഫ് പട്ടാര, ഫത്താഹ് ദാരിമി, ശരീഫ് മാസ്റ്റർ, പി.ഉമ്മർ കുമ്മായക്കടവ്, ഹാരിസ് അസ്ഹരി, മുഹമ്മദ് കുട്ടി നൂഞ്ഞേരി, മഹ്മൂദ് കാട്ടാമ്പള്ളി, സി.എൻ അബ്ദുറഹ്മാൻ, കരീം ഹാജി, അബ്ദുറഹ്മാൻ ദാലിൽ, മൂസാൻ കുട്ടി നിടുവാട്ട് എന്നിവർ പങ്കെടുത്തു.
അഷ്റഫ് ഖാസിമി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഹാഫിള് സിനാനുൽ അമീൻ ഖിറാഅത്ത് നിർവഹിച്ചു.എ.ടി മുസ്തഫ ഹാജി അധ്യക്ഷത വഹിച്ചു. മായിൻ മാസ്റ്റർ സ്വാഗതവും ടി.പി അമീൻ നന്ദിയും പറഞ്ഞു. ഇന്ന് വൈകിട്ട് ഏഴുമണിക്ക് അൻവർ മുഹ്‌യിദ്ദീൻ ഹുദവി ആലുവ പ്രഭാഷണം നടത്തും.